തൊഴിലാളീ ക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ഇടതുപക്ഷ സർക്കാരിൻ്റെ നിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സി-ഡിറ്റ് രജിസ്ട്രാരിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതിഷേധ ധർണ്ണ 11.01.2022 ചൊവ്വാഴ്ച്ച രാവിലെ സി-ഡിറ്റ് ഹെഡ് ഓഫീസിന് മുന്നിൽ നടന്നു.
സ: വി. കെ. പ്രശാന്ത് എം. എൽ. എ അദ്ധ്യക്ഷത വഹിച്ച ധർണ്ണ സി. ഐ. ടി. യു. സംസ്ഥാന സെക്രട്ടറി സ: കെ. എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
സഖാക്കൾ അഡ്വ: പി. എസ്. ഹരികുമാർ, എ,. ജെ. സുകാർണോ, കെ. ജി. സനൽകുമാർ, ഡി. ശിവൻ കുട്ടി തുടങ്ങി സി. ഐ. ടി. യു വിൻ്റെയും സി. പി. എമ്മിൻ്റെയും പ്രമുഖ നേതാക്കൾ പങ്കെടുത്തു.
സിഡിറ്റ് എംപ്ലോയീസ് അസോസിയേഷനിൽ അംഗമാകാൻ താൽപ്പര്യമുള്ളവർ അംഗത്വ രജിസ്ട്രേഷൻ ഫോം ഡൗൺലോഡ് ചെയ്ത്, അവ പൂരിപ്പിച്ച് ബന്ധപ്പെട്ട യൂണിറ്റ് കമിറ്റിയെ ഏൽപ്പിക്കേണ്ടതാണ്. അംഗത്വ ഫോം ഡൗൺലോഡ് ചെയ്യാം
രജിസ്ട്രാരുടെ തെറ്റായ നയങ്ങൾക്കെതിരെ പ്രതിഷേധ ധർണ്ണ - ജനുവരി 11, 2022.
സിഡിറ്റ് എംപ്ലോയീസ് അസോസിയേഷൻ പന്ത്രണ്ടാമത് സംസ്ഥാന സമ്മേളനം - സപ്തംബർ 9, 2021. .
നിയമസഭാ തിരഞ്ഞെടുപ്പിലെ എൽ. ഡി. എഫ്ൻ്റെ വിജയവും തുടർഭരണ സാരത്ഥ്യത്തിൻ്റെ ആഹ്ളാദപ്രകടനം - മെയ് 3, 2022.
എംഗല്‍സ്-ന്‍റെ വിഖ്യാതമായ ഒരു കൃതിയില്‍ "പ്രകൃതിയുടെ വൈരുദ്ധ്യാത്മികത" എന്ന കൃതിയില്‍ നവോത്ഥാനകാല പ്രതിഭകളെക്കുറിച്ച് സൂചിപ്പിക്കുന്നൊരാശയമുണ്ട്. ജീവിതത്തിന്‍റെ ഏതെങ്കിലുമൊരു മേഖലയില്‍ മാത്രമായി തന്‍റെ ധൈഷണിക ജീവിതം ഒതുക്കി നിര്‍ത്താന്‍ ശ്രമിച്ചവരല്ല, നവോത്ഥാന പ്രതിഭകളെന്ന് എംഗല്‍സ് തന്‍റെ പ്രകൃതിയുടെ വൈരുദ്ധ്യാത്മകത'യെന്ന കൃതിയില്‍ പ്രതിപാദിക്കുന്നു. ജീവിതത്തിന്‍റെ എല്ലാ വിതാനങ്ങളിലൂടെയും സാഹസികമായി സഞ്ചരിക്കാന്‍ ശ്രമിക്കുകയും അതേല്‍പ്പിക്കുന്ന പൊള്ളലുകള്‍ ഏറ്റുവാങ്ങുകയും ചെയ്തുകൊണ്ടാണ് നവോത്ഥാന പ്രതിഭകള്‍ ജീവിച്ചതെന്നും എംഗല്‍സ് എഴുതുന്നു.
വിദ്യാഭ്യാസത്തില്‍ കേരളം ആര്‍ജ്ജിച്ച പുരോഗതി രാജ്യത്തിനു മാതൃകയാണ്. ഈ പുരോഗതിയാണ് സാമൂഹിക വികസനത്തില്‍
അഭിമാനകരമായ നേട്ടത്തിന് കേരളത്തെ അര്‍ഹമാക്കിയത്. ഭരണഘടനനിഷ്കര്‍ഷിക്കുന്ന സൗജന്യവും നിര്‍ന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം രാജ്യത്തിന്നും പൂര്‍ണ്ണമായി നടപ്പിലായിട്ടില്ല. എന്നാല്‍, ആറുവയസു പൂര്‍ത്തിയായ മുഴുവന്‍ കുട്ടികളും സ്കൂളില്‍ പ്രവേശിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമെന്ന പദവി കേരളത്തിനുണ്ട്. രാജ്യത്ത് ഏറ്റവും കുറഞ്ഞ കൊഴിഞ്ഞുപോക്ക് രേഖപ്പെടുത്തുന്ന സംസ്ഥാനവും നമ്മുടേതാണ്.
വിദ്യാഭ്യാസത്തിന്‍റെ ജനാധിപത്യവല്‍ക്കരണം ശാസ്ത്രീയമായി നടപ്പിലാക്കാന്‍ നമുക്കു സാധിച്ചതാണ് നേട്ടങ്ങളുടെ അടിസ്ഥാനം. അതിനു കഴിഞ്ഞതാവട്ടെ നവോത്ഥാനത്തിന് വേരോട്ടമുള്ള മണ്ണായി കേരളം മാറിയതു കൊണ്ടാണ്. അതൊരു പരിവര്‍ത്തന പ്രക്രിയയായിരുന്നു. ഇന്ന് നവോത്ഥാന കാലത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവരുണ്ട്. ഇന്നത്തെ എല്ലാ നേട്ടങ്ങളും പണ്ടേക്കു പണ്ടേ ഇവിടെ ഉണ്ടായിരുന്നുവെ ന്ന് വാദിക്കുന്നവരാണവര്‍.